ഇനി 30 ദിവസം മാത്രം, സർക്കാർ പാലം വലിക്കാൻ സാധ്യത. കർഷകർ സ്വയരക്ഷ തേടുക. ഇല്ലങ്കിൽ കസ്തൂരിയും ഗാഡ്ഗിലും ചിരിക്കും.

ഇനി 30 ദിവസം മാത്രം, സർക്കാർ പാലം വലിക്കാൻ സാധ്യത. കർഷകർ സ്വയരക്ഷ തേടുക. ഇല്ലങ്കിൽ കസ്തൂരിയും ഗാഡ്ഗിലും ചിരിക്കും.
Sep 2, 2024 12:46 PM | By PointViews Editr



/തയാറാക്കിയത് -ഡോ.ചാക്കോ കാളാംപറമ്പിൽ./

ആദ്യം ഈ വിലാസം ഓർമിക്കുക. ഉടൻ എതിർപ്പ് അറിയിക്കുക.


മെയിൽ ഐഡി : [email protected]

അഡ്രസ് :

TheSecretary,

MoEF&CC,

Indira Paryavaran Bhavan,

Jorbagh Road,

Ali Ganj,

New Delhi-110003. '


-ഇനി വായിക്കുക-

കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ഏറ്റവും അവസാനമായി 2024 ജൂലൈ 31ന് S. O. No. 3060(E) നമ്പറായി കേന്ദ്ര MoEF&CC പ്രസിദ്ധികരിച്ച ആറാമത് കരട് വിജ്ഞാപനത്തിന്മേൽ നമ്മുടെ പരാതികൾ സമർപ്പിക്കാനുള്ള സമയം അന്നുമുതൽ 60 ദിവസമാണ് . ഇതിനു മുൻപ് ഇറക്കിയ കരട് വിജ്ഞാപനങ്ങളിൽ നമ്മൾ നൽകിയ പരാതികൾ ആ വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതോടുകൂടി, അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തത് കൊണ്ട്, അസാധുവായിരിക്കുകയാണ്. കേരളമൊഴികെയുള്ള 5 സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച് അവരുടെ നിലപാടുകൾ കേന്ദ്രത്തിന് നൽകിക്കഴിഞ്ഞു. കരട് വിജ്ഞാപനത്തിൽ അത് ജിയോ കോഡിനേറ്റ് മാപ്പുകൾ ആയി ചേർത്തിട്ടുമുണ്ട്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇത് കേരള ബയോഡേറ്റവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ഉണ്ട് എന്നാണ് വിജ്ഞാപനത്തിൽ ഉള്ളത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ്വ് ഫോറസ്റ്റ്കളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃക പദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇ എസ് എ പ്രഖ്യാപനത്തിനായി നൽകേണ്ടതുള്ളു എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് . എന്നാൽ ഈ നിലപാടനുസരിച്ചുള്ള കോഡിനേറ്റുകൾ രേഖപെടുത്തിയ വില്ലേജ് ഷെയ്പ്പ് മാപ്പ് ഫയൽസ് തയ്യാറാക്കി, ജനവാസകേന്ദ്രങ്ങൾ ഇഎസ് എ യിൽ അകപ്പെട്ടിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ കേരള സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിരിക്കുകയാണ് . അതുകൊണ്ടുതന്നെ രണ്ടുതരം മാപ്പുകൾ ജനങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി കേരള പരിസ്ഥിതി മന്ത്രാലയത്തിന്റെ സൈറ്റിലാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.

.


*ആദ്യത്തെ ഉമ്മൻ കമ്മിറ്റിയുടെ തെറ്റ്*

123 വില്ലേജുകളിലെ 9107 ച കി മീ റിസർവ് ഫോറസ്റ്റായും 886.7 ചതുരശ്ര കിലോമീറ്റർ പുഴകളും തോടുകളും പാറക്കെട്ടുകളും അരുവികളും അടങ്ങുന്ന പ്രദേശങ്ങളായും കണക്കാക്കി ആകെ

9993 ച കി മീ ഇ എസ് എ ആയി ഉമ്മൻ കമ്മിറ്റി നിർണയിച്ചു.എന്നാൽ 123 ഇ എസ് എ വില്ലേജുകളിലെ റിസർവ് ഫോറസ്റ്റ് ഉമ്മൻ കമ്മിറ്റി നേരിട്ട് തിട്ടപ്പെടുത്താതെ വനം വകുപ്പിന്റെ കണക്കനുസരിച്ചാണ് 9107ച കി മീ റിസർവ് ഫോറസ്റ്റ് എന്ന് അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് .9107ചതുരശ്ര കിലോമീറ്റർ ഫോറെസ്റ്റ് എന്നത് ഫോറസ്റ്റ് വകുപ്പിന്റെ തന്നെ റിപ്പോട്നുസരിച്ച് 123വില്ലേജുകളിലെ മാത്രം ഫോറെസ്റ്റ് ആയിരുന്നില്ല മറിച്ച് കേരളത്തിലെ ആകെ റിസർവ് ഫോറസ്റ്റ് വിസ്തൃതി ആണ് എന്നതാണ് ഔദ്യോഗികമായ സത്യം. ഈ വനവിസ്തൃതിയാണ് കേന്ദ്ര സർക്കാർ ഇറക്കിയ കരട് വിജ്ഞാപനങ്ങളിൽ എല്ലാം ചേർത്തിട്ടുള്ളത്.

123 വില്ലേജുകളിലെ മാത്രം വനവിസ്തൃതി ഇതിലും ആയിരത്തിൽ അധികം ചതുരശ്ര കിലോമീറ്റർ കുറവാണ്. ഈ വനവിസ്തൃതി 123 വില്ലേജുകളിൽ മാത്രം ഉണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പ്രധാന പാകപ്പിഴ. അതുകൊണ്ടുതന്നെ ഉമ്മൻ കമ്മിറ്റി ശുപാർശനനുസരിച്ച് ഇ എസ് എ അന്തിമ വിജ്ഞാപനം വന്നാൽ 123 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങൾ റിസർവ്വനങ്ങൾ ആയിട്ടാവും മാറുക. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ തെറ്റ് ചൂണ്ടിക്കാണിച്ചു സംഘടന ഇപ്പോൾ പരാതി അയക്കണം.


*കസ്തൂരിരംഗന്റെയും ഉമ്മൻ കമ്മിറ്റിയുടെയും റിപ്പോർട്ടുകളിലെ അടിസ്ഥാനപരമായ മറ്റൊരു തെറ്റ്*


മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും കസ്തൂരിരംഗൻ കണ്ടെത്തിയ ഇ എസ് ഇ വിസ്തീർണ്ണം അവിടുത്തെ നാച്ചുറൽ ലാൻഡ്സ്കേപ്പ് വിസ്തീർണ്ണത്തെക്കാൾ കുറവാണ്. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിലെ നാച്ചുറൽ ലാൻഡ് സ്കപ് ആയ 12477 ചതുരശ്ര കിലോമീറ്ററിനെക്കാൾ 631ചതുരശ്രകിലോമീറ്റർ അധികമായി 13108 ചതുരശ്രകിലോമീറ്റർ എന്നും രേഖപെടുത്തി. അതായത് കേരളത്തിൽ മാത്രം നാച്ചുറൽ ലാൻഡ്സ്‌കപിനെക്കാൾ ഇ എസ് എ 631ചതുരശ്രകിലോമീറ്റർ അധികമായി രേഖപെടുത്തി . ഇത് ഒരിക്കലും അനുവദനീയമായിരുന്നില്ല. അത്തരത്തിൽ 631 ചതുരശ്ര കിലോമീറ്റർ കൾച്ചറൽ ലാൻഡ്സ്കേപ്പ് ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ

9993.7 ചതുരശ്രകിലോമീറ്ററിലും വീണ്ടും അധികമായി ചേർക്കപ്പെട്ടിരിക്കുകയാണ്. ഇത് ഉമ്മൻ കമ്മിറ്റി ശുപാർശയിലെ മറ്റൊരു പാകപ്പിഴ യാണ്.


*2018 റിപ്പോർട്ടിലെ സംസ്ഥാന സർക്കാർ മാന്ത്രികവിദ്യ*


2018 ലെ സർക്കാർ വീണ്ടും തയ്യാറാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് 123 വില്ലേജുകളിൽ നിന്ന് 31 വില്ലേജുകളെ പൂർണ്ണമായും ഇ എസ് എ വില്ലേജുകളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയതായി കാണാം . ബാക്കി 92 വില്ലേജുകളിലെ വന വിസ്തൃതി 8656.46 ചതുരശ്രകിലോമീറ്റർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് .അതെ റിപ്പോർട്ടിൽ 1337 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശംഎന്നു വീണ്ടും കണക്കാക്കുന്നു. അപ്പോഴും ആകെ വിസ്തീർണ്ണം പഴയ 9993 എന്നുതന്നെ നിലനിർത്തുകയാണ്. 31 വില്ലേജുകൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടപ്പോഴും 92 വില്ലെജുകളുടെ വിസ്തൃതി 123 വില്ലെജുകളിലെതിനു തുല്യം . ഇതിന്റെ യുക്തി നമുക്ക് മനസ്സിലാവുകയില്ല. ഇപ്രകാരം 123 വില്ലേജുകൾക്ക് പകരം 92 വില്ലേജുകളിൽ നിന്ന് അതേ ഇ എസ് എ വിസ്തീർണ്ണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാവുകയും അതിനുതക്കവിധം 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും വീണ്ടും ജിയോ കോർഡിനേറ്റ്സിലും വില്ലേജ് ഷേപ്പ് മാപ്പിലും റിസർവ് വനമായി രേഖപ്പെടുത്തി റിപ്പോർട്ട്‌ നൽകുകയും ചെയ്തു. 16.6.2018 ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഈ റിപ്പോർട്ടിലെ മറ്റൊരു പാകപ്പിഴ 31 വില്ലേജുകളെ ഒഴിവാക്കുവാൻ തിരഞ്ഞെടുത്ത മാനദണ്ഡം ഉപയോഗിച്ചാൽ 92 വില്ലേജുകളിലെ പല വില്ലേജുകളും ഇപ്രകാരം ജനസാന്ദ്രത കൂടിയതും വനഭൂമിവളരെ കുറഞ്ഞതും പൂർണ്ണമായും ഒഴിവാക്കുവാൻ യോഗ്യതയുള്ളതുമാണ്. (ഉദാഹരണം കോഴിക്കോട് ജില്ലയിലെ കെടവൂർ, തിനൂർ, കോടഞ്ചേരി പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി -1, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് അമ്പൂരി, ഇടുക്കി ജില്ലയിലെ പാറത്തോട്, ബൈസൺവാലി തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.




**തെറ്റിന്റെ ആവർത്തനം* *


കേന്ദ്രസർക്കാർ മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് നിരവധി പ്രാവശ്യം ഗ്രൗണ്ട് ട്രൂത്തിങ്ങിനും ഫീൽഡ് വേരിഫിക്കേഷനും ശേഷമുള്ള ജിയോ -കോർഡിനേറ്റ് വില്ലേജ് ഷേപ്പ് മാപ്പ് വർഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം ഇതുവരെ കൃത്യതയോടെ ഇത് ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ പാർലമെന്റ് ഇലക്ഷനോട്‌ അനുബന്ധിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയി തട്ടിക്കൂട്ടിയ രണ്ടുതരം മാപ്പുകൾ ആണ് ഇപ്പോഴത്തെ ഇ എസ് എ കരടു വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നുത്. ഒരു മാപ്പിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുത്തിയും മറ്റൊരു മാപ്പിൽ അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയും ദുരൂഹത സൃഷ്ടിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനത്തിലെ ഇ എസ് എ ഏരിയ പഴയ വിജ്ഞാപനത്തിലേതുപോലെ തന്നെ തുടരുകയും ചെയ്യുന്നു . ആരെ കബളിപ്പിക്കാൻ ആണ് സംസ്ഥാന സർക്കാർ ഇത്തരത്തിലുള്ള ഇരട്ടത്താപ്പും വഞ്ചനയും കാണിക്കുന്നത്. 11 വർഷമായിട്ടും ഇനിയും 30 ലക്ഷത്തിലധികം ജനങ്ങളെ തീ തീറ്റിക്കുന്ന ഈയൊരു തോന്നിയാസം അവസാനിപ്പിക്കാറായില്ലേ . എങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ എങ്കിലും ചെയ്യുക,


1. ജിയോ കോഡിനേറ്റഴ്‌സും വില്ലേജ് ഷെയ്പ്പ് മാപ്പും ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി കൊണ്ട് റിസർവ് ഫോറസ്റ്റ്, വേൾഡ് ഹെറിറ്റേജ് സൈറ്റ്, പ്രോഡക്റ്റ്ഡ് ഏരിയ ഇവ മാത്രം പെടുത്തി തിരുത്തലുകൾ വരുത്തി കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഈ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ആശങ്കകൾ പരിഹരിക്കാനായി രണ്ടുദിവസത്തെ അദാലത്തുകൾ വില്ലേജുകൾ തോറും ഉടൻ സംഘടിപ്പിച്ച ശേഷം അന്തിമ റിപ്പോർട്ട് ഇനിയെങ്കിലും നൽകുക.


2. ഈ വില്ലേജുകളിലെ വനഭൂമിയുടെ കൃത്യമായ വിസ്തൃതി കണ്ടെത്തി അത് മാത്രം നോട്ടിഫിക്കേഷനിൽ പെടുത്തുക. കോർ, നോൺ -കോർ ഇ എസ്

എ എന്ന പുതിയ വ്യാഖ്യാനം പൂർണ്ണമായും ഉപേക്ഷിക്കുവാൻ നടപടി ഉണ്ടാകുക .


3. റവന്യു വില്ലേജുകളുടെ പേരിൽ ഇ എസ് എ വില്ലേജുകൾ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യൂ വില്ലേജ് എന്നും തരംതിരിച്ച് ഫോറസ്റ്റ് വില്ലേജ് മാത്രം ഇ എസ്എ പ്രഖ്യാപനത്തിനായി റിപ്പോർട്ടിൽ പെടുത്തുക. അതേ പേരിലുള്ള റവന്യു വില്ലേജുകളിൽ സാധാരണ റവന്യൂ വില്ലേജുകളിലെ നിയമങ്ങൾ മാത്രമായിരിക്കും ബാധകമായിട്ടുള്ളത് എന്ന് അന്തിമവിജ്ഞാപനത്തിൽ പ്രത്യേകമായി എഴുതിച്ചേർക്കാൻ ശുപാർശ നൽകുക.


4. ജനങ്ങളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് എന്നതിനാൽ ജനങ്ങൾ ഇ എസ് എ യിൽ പെട്ട എല്ലാ മേഖലകളിൽ നിന്നും കേന്ദ്ര വനം പരിസ്ഥിതി മന്താലയത്തിന് ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിന്മേലുള്ള പരാതികൾ അയക്കുക.

കാലാവധി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് സാധിക്കുന്നത്ര പരാതികൾ ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും കരട് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത് പോലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഈ മെയിൽ ആയോ കത്തുകൾ മുഖേനയോ അയയ്ക്കുക.

മെയിൽ ഐഡി : [email protected]


അഡ്രസ് :

TheSecretary,

MoEF&CC,

Indira Paryavaran Bhavan,

Jorbagh Road,

Ali Ganj,

New Delhi-110003.

With only 30 days to go, the government is likely to pull the bridge. Farmers seek self-defense. Otherwise Kasturi and Gadgil will laugh.

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു  മുതൽ.

Aug 28, 2024 09:31 PM

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു മുതൽ.

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു...

Read More >>
Top Stories